മലയാറ്റൂർ അവാർഡ് ജേതാവ് സജിൽ ശ്രീധറിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ ആദരിച്ചു

പനച്ചിക്കാട് : മികച്ച നോവലിനുള്ള മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് നേടിയ നോവലിസ്റ്റ്‌ സജിൽ ശ്രീധറിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിച്ചു. പരുത്തും പാറയിലെ വീട്ടിലെത്തി ഷാൾ അണിയിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആദരിച്ചത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാ ജേക്കബ് , പഞ്ചായത്തംഗം
ബോബി സ്കറിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles