ആലപ്പുഴയില്‍ മൂകാംബികയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസില്‍ മദ്യം കണ്ടെടുത്തു; ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു

ആലപ്പഴ: കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ മൂകാംബികയില്‍ നിന്നു വന്ന ബസില്‍ നിന്ന് എക്‌സൈസ് മദ്യം കണ്ടെടുത്തു. 3.5 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട ഉടന്‍ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപെട്ടു. ആലപ്പുഴ- മംഗലാപുരം- കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സൂപ്പര്‍ ഡീലക്‌സ് ഓഗസ്റ്റില്‍ വീണ്ടും പുനഃരാരംഭിച്ചിരുന്നു.

Advertisements

അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി. യാത്രക്കാര്‍ മാത്രമല്ല, ബസിലെ ജീവനക്കാരും മുഖാവരണം ധരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നു കണ്ടെത്തിയതോടെയാണ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനയ്ക്കു നിയോഗിക്കുന്നത്. ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസുകളില്‍ പരിശോധന നടത്തും. ഇതു കര്‍ശനമായി നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണമെന്നും കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍സ്) ഉത്തരവിട്ടു.

Hot Topics

Related Articles