കോട്ടയം: ജില്ലയിൽ 147 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 456 പേർ രോഗമുക്തരായി. 2437 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 59 പുരുഷൻമാരും 64 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 3475 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340962 പേർ കോവിഡ് ബാധിതരായി. 333475 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20188 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-13
മീനച്ചിൽ-9
കാഞ്ഞിരപ്പള്ളി-7
ഏറ്റുമാനൂർ, ആർപ്പൂക്കര- 6
പാറത്തോട്, ചിറക്കടവ്, മുണ്ടക്കയം-5
മേലുകാവ്, രാമപുരം, വൈക്കം, കൂട്ടിക്കൽ, മാഞ്ഞൂർ, വെള്ളൂർ-4
പാമ്പാടി, തിടനാട്, അതിരമ്പുഴ, ചങ്ങനാശേരി, ഭരണങ്ങാനം, മുത്തോലി, വിജയപുരം-3
തീക്കോയി, കാണക്കാരി, മുളക്കുളം, അയർക്കുന്നം, എരുമേലി, പായിപ്പാട്, തലനാട്, പാലാ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്- 2
തലയോലപ്പറമ്പ്, പുതുപ്പള്ളി, വാകത്താനം, ഈരാറ്റുപേട്ട, മണർകാട്, മൂന്നിലവ്, തിരുവാർപ്പ്, കരൂർ, വെളിയന്നൂർ, കറുകച്ചാൽ, കടുത്തുരുത്തി, കിടങ്ങൂർ, കല്ലറ, നീണ്ടൂർ,
എലിക്കുളം, ചെമ്പ്, മറവന്തുരുത്ത്, അയ്മനം, വാഴൂർ, കടനാട്, കങ്ങഴ, കടപ്ലാമറ്റം, അകലക്കുന്നം, മാടപ്പള്ളി- 1