കുമാറിന് കുറുപ്പാകാനായില്ല ; ജയിൽ ശിക്ഷയിൽ നിന്ന് രക്ഷനേടാൻ സുകുമാര കുറുപ്പ്‌ മോഡലിൽ കൊലപാതകം ; കുറുപ്പിന്റെ വഴിയെ വെല്ലുന്ന തിരക്കഥ ; കുറുപ്പ് കാണാമറയത്ത് മറഞ്ഞെങ്കിൽ വിലങ്ങിന്റെ വലയിൽ കുടുങ്ങി സുദേഷ് കുമാർ

ഡൽഹി : സുകുമാര കുറുപ്പ്‌ മോഡൽ വധം ഡൽഹിയിലും. പണത്തിന് വേണ്ടിയാണ് കുറുപ്പ് കൊലപാതകം നടത്തി മറഞ്ഞതെങ്കിൽ ഡൽഹിയിലെ കൊലപാതകം ജയിൽ ശിക്ഷയിൽ നിന്നും രക്ഷനേടാൻ. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിൽ ജയിൽ
ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ നിർമാണ തൊഴിലാളിയെ കൊന്ന് വ്യാജ
മരണം സൃഷ്ടിച്ച സുദേഷ്‌ കുമാറാണ് അറസ്റ്റിലായത്. കുറുപ്പ് കൊലയ്ക്ക് ശേഷം മരഞ്ഞെങ്കിലും സുദേഷ്‌ പിടിയിലാവുകയായിരുന്നു.

Advertisements

മകളെ കൊന്നതിന്റെ ജയിൽ
ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം രൂപത്തോട് സാദൃശ്യമുള്ള ഒരാളെ
കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മുഖം കരിച്ച് റോഡരികിൽ
തള്ളുകയായിരുന്നു. സംഭവത്തിൽ സുദേഷ് കുമാർ ഭാര്യ അനുപമ എന്നിവരാണ് അറസ്റ്റിലായത്. 2018 മാർച്ചിൽ
പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസിൽ കോവിഡ്
സമയത്ത് ഇയാൾക്ക് പരോൾ ലഭിച്ചിരുന്നു.
പരോളിലിറങ്ങിയതോടെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനായി പ്രതി
വ്യാജ മരണം സൃഷ്ടിക്കുകയായിരുന്നു. രവിദാസ് മദ്യലഹരിയിലായതോടെ
സുദേഷ് മരക്കട്ടിലിന്റെ കാൽ ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നു.
പിന്നീട് പേപ്പർ കത്തിച്ച് മുഖം കരിക്കുകയും സുദേഷിന്റെ ആധാർ കാർഡ്
രവിദാസിന്റെ പോക്കറ്റിൽ ഇടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആധാർ കാർഡ്
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഇയാളുടെ വീട്ടിലെത്തി
ഭാര്യയോട് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. എന്നാൽ സുദേഷ്
നേരത്തേ നൽകിയ നിർദേശപ്രകാരം ഭാര്യ മൃതദേഹം തിരിച്ചറിയുകയും
ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സത്യം
കണ്ടെത്തി സുദേഷിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു.

Hot Topics

Related Articles