അയ്മനം ഒരുമ പുരുഷ സ്വയംസഹായ സംഘം നോട്ട് ബുക്കുകൾ വിതരണം ചെയ്തു

അയ്മനം: ഒരുമ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

Advertisements

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് ജോണി, സംഘം ജോയിന്റ് സെക്രട്ടറി കെ.സി രമണൻ, സ്‌കൂൾ ഹെഡിമിസ്ട്രസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Hot Topics

Related Articles