കോട്ടയം: ” സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നെസ് ” പ്രചാരണത്തിന്റെ ഭാഗമായി കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇല്ലിക്കൽ കല്ലിലേക്ക് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം, ജെസിഐ കോട്ടയം റോയൽസ് എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ രണ്ട് തിങ്കളാഴ്ച
നടത്തിയ പ്രചാരണയാത്ര ജിമ്മിലെ മുതിർന്ന അംഗങ്ങളായ റിട്ട: ഡെപ്യൂട്ടി മാനേജർ (ഐ ആർ സി ഒ എൻ) റെയിൽവേ കൺസ്ട്രക്ഷൻ ശ്രീ: കെ.സി.ചാക്കോ, റിട്ട: ചീഫ് മാനേജർ (സി ഒ എ എൽ ) ഇന്ത്യ അന്നമ്മ ചാക്കോ എന്നിവർ ചേർന്ന് ഫ്ളാഗ്ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് വി.ബി. അർജുൻ, ജെസിഐ കോട്ടയം റോയൽസ് ജെ.സി ഡോ. രാമകൃഷ്ണൻ എന്നിവർ യാത്രക്കു ആശംസകൾ നേർന്നു. രാവിലെ 6.30ന് ജിമ്മിനു മുന്നിൽ നിന്നും ആരംഭിച്ച പ്രചാരണയാത്രക്ക് സോളമൻസ് ജിമ്മിലെയും, ഡബ്ള്യു.എഫ്.എഫ്, ജെസിഐ എന്നിവയിലെ അംഗങ്ങളും കുടുംബാംഗങ്ങളും നൽകിയ പിന്തുണ തന്നെ പ്രചാരണയാത്രയുടെ വിജയം ആണെന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രോഗ്രാം കോർഡിനേറ്ററും
സോളമൻസ് ജിം ഉടമയും പരിശീലകനുമായ സോളമൻ തോമസ് പറഞ്ഞു. യാത്രക്ക് മ്യൂസിക് കോർഡിനേറ്റ് ചെയ്തത് അജിത് ജോർജ് (2 ജി എ)യും വീഡിയോയും ഫോട്ടോഗ്രഫിയും ഷിന്റോ എസ് ജോൺ എന്നിവരും ആണ്. ഗ്രൂപ്പിലെ സീനിയർ അംഗം നിഷാന്ത് ടി.എൻ. ഇല്ലിക്കൽ കല്ലിലെ യാത്രക്ക് നേതൃത്വം നൽകി.