ഇനി ടോയിലറ്റില്‍ കയറി പുകവലിക്കാമെന്ന് കരുതേണ്ട ! ഉടനറിയും ട്രെയിൻ നില്‍ക്കും : ട്രെയിനില്‍ പുകവലിച്ചാല്‍ പണി ഉറപ്പാണിനി ;  സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകളുമായി വന്ദേ ഭാരത് ട്രെയിനുകൾ

ഡൽഹി : കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേ ഭാരത് ട്രയിനുകള്‍ ആണ് ഓടുന്നത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍. പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിൻ ഉടനടി നിര്‍ത്തുന്ന ഈ സെൻസറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്.

Advertisements

അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിൻ ഉടനടി നില്‍ക്കും. എന്നാല്‍ ടോയിലറ്റിനുള്ളില്‍ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ടോയിലറ്റിനുള്ളില്‍ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. ട്രെയിൻ നിന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ വന്ദേഭാരത് എക്സ്പ്രസുകളില്‍ നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്‌, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാല്‍ അവ ഓണാകും. ലോക്കോ കാബിൻ ഡിസ്‌പ്ലേയില്‍ അലാറം മുഴങ്ങും. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിൻ ഉടൻ നിര്‍ത്തണമെന്നാണ് നിയമം.

റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഈ ഉറപ്പുവരുത്തല്‍. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ.

അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കാരൻ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികൻ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. നിലവില്‍ എല്‍.എച്ച്‌.ബി. വണ്ടികളിലെ എ.സി. കോച്ചുകളില്‍ സ്മോക്ക് സെൻസറുകള്‍ ഉണ്ട്. പുക ഉയര്‍ന്നാല്‍ ട്രെയിൻ സ്വയം നില്‍ക്കും.

നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്ബാര്‍ട്ട്മെന്‍റിലും സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എല്‍.എച്ച്‌.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെൻസറുകള്‍ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാല്‍ ട്രെയിനില്‍ പുകവലിച്ചാല്‍ ഇനി പണി ഉറപ്പാണ്. വൻ തുക പിഴ അടയ്ക്കേണ്ടിവരും. മാത്രമല്ല പുകവലിക്കാര്‍ കാരണം ട്രെയിൻ വൈകാനും ഇടയാകും.

Hot Topics

Related Articles