ബറേലി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിനിടെ പ്രതി ഷേർ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോൾ പ്രായപൂർത്തി ആകാത്ത കുട്ടിയെ ഇയാൾ ബലമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മുഹമ്മദിനെ കണ്ടെത്തിയത്. ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷേർ മുഹമ്മദിനെതിരെ കേസെടുത്തിരുന്നത്.