കേശ സംരക്ഷണതിന്റെ ഭാഗമായി ഹെയര്‍ സിറം സാധാരണയായി നാം ഉപയോഗിക്കാറുണ്ട്. മുടി നല്ല തിളക്കമുള്ളതായിരിക്കാനും മൃദുലമായി കിടക്കാനും ഉപയോഗിക്കുന്ന ഹെയര്‍ സിറത്തിന്റെ വില പലപ്പോഴും നമ്മുടെ ബജറ്റിൽ ഒതുങ്ങി നിൽക്കാത്തതായിരിക്കും.
വീട്ടില്‍ സാധാരണയായി കാണുന്ന സാധനങ്ങള്‍ കൊണ്ട് ഹെയര്‍ സിറം നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം ഒരു കപ്പ് വെള്ളം എടുത്ത് ചൂടാകാൻ വയ്ക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ അരി, ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ടീസ്പൂണ്‍ ഫ്ളാക്സ് സീഡ് എന്നിവ ചേര്‍ത്ത് അഞ്ചുമിനിട്ട് തിളപ്പിക്കണം. എല്ലാം നന്നായി വെന്തുകഴിയുമ്പോൾ അരിച്ചുമാറ്റി വെള്ളം മാത്രം എടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലേയ്ക്ക് അല്‍പ്പം വെളിച്ചെണ്ണ ( കരിഞ്ചീരകത്തിന്റെ എണ്ണയാണെങ്കില്‍ വളരെ നല്ലത്) കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനുശേഷം തലമുടിയിലും തലയോട്ടിയിലുമായി നന്നായി തേച്ചുപിടിപ്പിക്കാം. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയണം. ഇനി തലമുടി ഉണങ്ങിയതിനുശേഷം ചീര്‍പ്പിട്ട് കോതിയൊതുക്കി നോക്കൂ. മുടി നല്ല സ്മൂത്ത് ആയി തിളക്കത്തോടെ കിടക്കുന്നത് കാണാം.
ഇങ്ങനെ പതിവായി ചെയ്യുന്നത് മുടി തഴച്ചുവളരുന്നതിനും സഹായിക്കും. മുടിയുടെ ഉള്ള് കുറയുന്നതും മുടി വലിയ അളവില്‍ കൊഴിഞ്ഞ് പോകുന്നതിനും ഇതൊരു മികച്ച പ്രതിവിധിയാണ്. വളരെ എളുപ്പത്തില്‍ കുറച്ച് വസ്തുക്കള്‍ മാത്രം കൊണ്ട് ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്.