ദുരൂഹതകൾ നീങ്ങാതെ പുതുപ്പള്ളി കൊലപാതകം; കൊലപാതകത്തിനു ശേഷം യുവതിയും മകനും നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്; വീഡിയോ ഇവിടെ കാണാം

പയ്യപ്പാടിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി

Advertisements

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വീടിനുള്ളിൽ ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കൊലപാതകത്തിനു ശേഷം വീട്ടമ്മയായ യുവതി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു. പുതുപ്പള്ളി – പയ്യപ്പാടി റോഡിലൂടെ മണർകാട് ഭാഗത്തേയ്ക്ക് ഇവർ നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്നയെ മകനൊപ്പം കാണാതായിരുന്നു. ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയ്‌ക്കൊപ്പം രക്ഷപെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയതിന് ദൃക്‌സാക്ഷികളുണ്ട്.

വീട്ടമ്മയെ കണ്ടെത്തുന്നതിനായി ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയും, മകനും നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. പുതുപ്പള്ളി -പയ്യപ്പാടി റോഡിലൂടെ വീട്ടമ്മ നടന്നു പോകുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നു, പൊലീസ് ഈ പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് വീട്ടമ്മ നടന്നു പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പോയ വഴി കണ്ടെത്തുന്നതിനാണ് പൊലീസ് ഇപ്പോൾ നീക്കം നടത്തുന്നത്.

മണർകാട് ഭാഗത്തേയ്ക്ക് ഇവർ കടന്നു പോകുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് സംഘം ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയെ കാണാതായ സംഭവത്തിനു പിന്നിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ ഇവർ തന്നെയാണോ കൊലപാതകം നടത്തിയതെന്ന് ഉറപ്പിക്കുന്നതിനും പൊലീസിനു സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ വ്യക്തത വരുത്താൻ സാധിക്കൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.