അഹമ്മദാബാദ് : ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ബാറ്റിങ്ങിലും ബോളിങ്ങിലും പൂര്‍ണമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം നേടിയത്. എന്നാല്‍ മത്സരത്തിന് ശേഷം ഹൃദയസ്പര്‍ശിയായ ഒരു നിമിഷം മൈതാനത്ത് സംഭവിച്ചു. പാക്കിസ്ഥാൻ നായകൻ ബാബര്‍ ആസമിന്, താൻ ഒപ്പുവെച്ച ടീ ഷര്‍ട്ട് വിരാട് കോഹ്ലി സമ്മാനമായി നല്‍കുന്ന രംഗമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇരു താരങ്ങളും തമ്മിലുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുന്ന നിമിഷങ്ങളാണ് ഇത് എന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം.
ഒരു കാരണവശാലും മത്സരം കഴിഞ്ഞ ശേഷം ബാബര്‍ ആസാം വിരാട് കോഹ്ലിയുടെ കയ്യില്‍ നിന്ന് സമ്മാനമായി ജേഴ്സി വാങ്ങാൻ പാടില്ലായിരുന്നു എന്നാണ് അക്രം പറയുന്നത്. അത് ആരാധകര്‍ക്കടക്കം വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട് എന്നും അക്രം ചൂണ്ടിക്കാട്ടുന്നു. ഒരു ഷോയില്‍ സംസാരിക്കവേയാണ് അക്രം ഇത് പറഞ്ഞത്. “വിരാട് കോഹ്ലിയില്‍ നിന്ന് ബാബര്‍ ആസാം രണ്ട് ഷര്‍ട്ടുകള്‍ വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതിന്റെ വീഡിയോ എന്നെ എല്ലാവരും നിരന്തരം കാണിക്കുന്നുണ്ട്. പക്ഷേ തങ്ങളുടെ ആരാധകര്‍ ഇത്രമാത്രം വേദനയിലിരിക്കുന്ന സമയത്ത് ബാബര്‍ ഇത്തരമൊരു കാര്യം ചെയ്തത് നിരാശയുണ്ടാക്കുന്നു. ഇത് വളരെ പ്രൈവറ്റായ ഒരു കാര്യമാണ്. തുറന്ന മൈതാനത്ത് ബാബര്‍ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.”- അക്രം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇങ്ങനെ ഒരു കാര്യം ചെയ്യേണ്ട ദിവസം ഇന്നായിരുന്നില്ല. അതുകൊണ്ടാണ് അത്തരമൊരു ചിത്രം കണ്ടപ്പോള്‍ ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. ഇന്നത്തെ ദിവസം ബാബര്‍ അങ്ങനെ ചെയ്തത് ശരിയായില്ല. ഒരുപക്ഷേ ബാബറിന്റെ സഹോദര പുത്രനോ മറ്റോ കോഹ്ലിയുടെ ഷര്‍ട്ട് ആവശ്യപ്പെട്ടിരിക്കാം. പക്ഷേ അത് മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ വച്ച് വാങ്ങണമായിരുന്നു. ഇത്തരത്തില്‍ മൈതാനത്തുനിന്ന് എല്ലാവരുടെയും മുമ്ബില്‍ വെച്ച് വാങ്ങിയത് ശരിയായില്ല.”- വസീം അക്രം കൂട്ടിച്ചേര്‍ത്തു
മത്സരത്തിലെ പരാജയത്തില്‍ വലിയ നിരാശ തന്നെയാണ് പാക്കിസ്ഥാൻ നായകൻ ബാബര്‍ ആസമില്‍ ഉണ്ടായത്. മത്സരത്തിന്റെ തുടക്കത്തില്‍ 280ന് മുകളില്‍ ഒരു സ്കോറില്‍ പാകിസ്ഥാനെത്തും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇന്ത്യൻ ബോളര്‍മാര്‍ ശക്തമായി തിരിച്ചുവരവ് നടത്തിയതോടെ പാകിസ്ഥാൻ 191 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. തീര്‍ച്ചയായും അഹമ്മദാബാദിലേത് കേവലം 191 റണ്‍സിനുള്ള പിച്ചായിരുന്നില്ല എന്ന് ബാബര്‍ മത്സരശേഷം പറയുകയുണ്ടായി. ഒപ്പം നായകൻ രോഹിത് ശര്‍മയുടെ ബാറ്റിംഗ് പ്രകടനനത്തെയും ബാബര്‍ അസം പ്രശംസിച്ചിരുന്നു.