ഒമിക്രോണ്‍ അതിവേഗം പടരുന്നു; 77 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു; വലിയ അപകടത്തെ നമ്മള്‍ കുറച്ച് കാണുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിവകഭേദമായ ഒമിക്രോണ്‍ ലോകത്ത് അതിവേഗം പടരുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ) മുന്നറിയിപ്പ്. ഗുരുതരമായ രോഗം അല്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കും വിധം കേസുകളുടെ എണ്ണം പെരുകിയേക്കും. ഇതിനകം 77 രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വൈറസുണ്ടാക്കുന്ന അപകടത്തെ നമ്മള്‍ കുറച്ചുകാണുകയാണ്. പലര്‍ക്കും കണ്ടെത്താതെ ഒമിക്രോണ്‍ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisements

വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കാവും. എന്നാല്‍ ഗുരുതരമായ രോഗമോ മരണമോ സാധ്യതയില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്, ഇപ്പോഴും പ്രാഥമിക ഡോസുകള്‍ക്കായി കാത്തിരിക്കുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles