പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിൽ രണ്ടു ദിവസമായി നടത്തിയ തെരുവുനായ വാക്സിനേഷൻ ക്യാമ്പയിനിൽ നായ്ക്കളെ പിടികൂടിയത് ഒരു വനിതയുടെ നേതൃത്വത്തിലുള്ള ഡോഗ് ക്യാച്ചേഴ്സ് ടീം . തെരുവുനായ്ക്കളിൽ പേ വിഷബാധ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്ത് പേ വിഷ പ്രതിരോധ വാക്സിൻ നൽകുവാൻ തീരുമാനിക്കു കയായിരുന്നു . വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള ഡോഗ് ക്യാച്ചേഴ്സ് ഉൾപ്പെട്ട പന്ത്രണ്ടംഗ ടീം രണ്ടു ദിവസം കൊണ്ട് 84 നായ്ക്കൾക്ക് കുത്തിവയ്പ് നൽകി . ചേർത്തലയിൽ നിന്നുമെത്തിയ ഡോഗ് ക്യാച്ചേഴ്സ് ടീമിനു നേതൃത്വം നൽകിയത് സ്മിത മനോജ് എന്ന വനിതയാണ് .
Advertisements