ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ മിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലെയും പ്രധാന ഘടകമാണ്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾക്ക് എതിരെ പോരാടാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർവാഴയിലുണ്ട്. കറ്റാർവാഴയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നിവ ഉൾപ്പെടുന്ന ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും കൂടുതൽ ജലാംശം നിലനിർത്താനും സഹായിക്കും.
കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ഓട്സ് പൊടിച്ചതും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ഈ പാക്ക് മുഖത്ത് പുരട്ടി ഏകദേശം 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. കരുവാളിപ്പ് മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കറ്റാർവാഴ ജെല്ലും അൽപം നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കഴുത്തിലെ കരിവാളിപ്പ് മാറാനുള്ള മറ്റൊരു മാർഗ്ഗമാണ് ഇത്.
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവും മുഖത്തെ പാടുകളും മാറ്റാൻ ഈ പാക്ക് സഹായിക്കും.