കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 19 വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുകടിയിൽ, വെട്ടിയിൽകലുങ്ക്,ഇരുപതിൽചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ, പനമ്പാലം, കരിപ്പ, നവജീവൻ, തൊണ്ണങ്കുഴി, വില്ലൂന്നി, വെട്ടൂർ കവല, പെരുമ്പടപ്പ്, തൊമ്മൻ കവല, പിണഞ്ചിറ കുഴി, എന്നീ ഭാഗങ്ങളിൽ, 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നo സെക്ഷന്റെ പരിധിയിൽ വരുന്ന ചപ്പാത്ത്, നിഷ്കളങ്ക, താന്നിയ്ക്കപ്പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവ കമ്പനി, മൈത്രി നഗർ, ശ്രീ ശങ്കര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹോളി ഫാമിലി, കാർമ്മൽഹോസ്പിറ്റൽ, ഞൊണ്ടി മാക്കൽ, ഫയർസ്റ്റേഷൻ എന്നിവിടങ്ങളിൽ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് സി കവല ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും പുതുച്ചിറ, പുതുച്ചിറ സാംസ്കാരിക നിലയം, പാത്തിക്കമുക്ക് ,മ ഞ്ചേരി കളം എന്നി ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. വക്കച്ചൻ പടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 മണി വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 10 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 വരെയും ക്രീപ്പ് മില്ല് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പാറപ്പാടം, മുഞ്ഞനാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.