പുതുപ്പള്ളി പെരുങ്കാവ് കൊലപാതകം ; നിർവികാരയായി റോസമ്മ ; നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയെ റിമാന്റ് ചെയ്തു ; ഇനിയും വിട്ട് മാറാത്ത നടുക്കത്തിൽ നാട്

പുതുപ്പള്ളി : പുതുപ്പള്ളി പെരുങ്കാവിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭാര്യ തന്നെയെന്ന് തെളിഞ്ഞു. ഇന്ന് നടന്ന തെ തെളിവെടുപ്പിൽ ഇവർ കുറ്റം സമ്മതിച്ചു. പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(സിജു 48)യാണ് ചൊവ്വാഴ്ച പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതശരീരം. സംഭവ സ്ഥലത്ത് നിന്നും ഭാര്യയെയും മകനെയും കാണാതായിരുന്നു. മാത്യുവിന്റെ ഭാര്യ റോസമ്മയെ ആറ് വയസുകാരനായ മകനോടൊപ്പമാണ് പുലർച്ചെ 5.30 ഓടെ വീട്ടിൽ നിന്നും കാണാതായത്. ഇവർ മകനെയും കൂട്ടി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന് അയൽവാസികൾ ദൃക്സാക്ഷികളായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് പുറത്ത് വിട്ടിരുന്നു.

Advertisements

മാനസികാസ സ്വസ്ഥത പ്രകടിപ്പിച്ചിരുന്ന റോസമ്മ തന്നെയാകാം പ്രതി എന്ന സംശയത്തിലായിരുന്നു പൊലീസ് എന്നാൽ ഇവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവർ തന്നെയാണോ കൊല ചെയ്തത് എന്ന് പോലീസിന് ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് റോസമ്മയേയും കുട്ടിയേയും മണർകാട് പള്ളി മുറ്റത്ത് നിന്നും പോലീസ് കണ്ടെത്തി. റോസമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കുട്ടിയെ സിജുവിന്റെ സഹോദരനോടൊപ്പം വീട്ടിലേയ്ക്ക് അയച്ചു. പോലീസ് ചോദ്യം ചെയ്യലിനോട് ആദ്യം പ്രതികരിക്കാതിരുന്ന ഇവർ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. അതേ സമയം അമ്മ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണ് എന്ന് കുട്ടി മൊഴി നൽകിയിരുന്നു. റോസമ്മയ്ക്കെതിരെ 302 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. വീട്ടിലെ കോടാലി ഉപയോഗിച്ചാണ് കൃത്യം നടത്തിയത് എന്ന് ഇവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. റോസമ്മയെ രാവിലെ പെരുങ്കാവിലെ വീട്ടിലെത്തിച്ച ശേഷം തെളിവെടുപ്പ് നടത്തി. പിന്നീട് ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കുട്ടിയുടെ മൊഴിയും കോടതി രേഖപ്പെടുത്തി. ശേഷം കുട്ടിയെ തിരുവഞ്ചൂരിലെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റിയ ശേഷം സിജുവിന്റെ സഹോദരന്റെ ഭാര്യയ്ക്കൊപ്പം വീട്ടിലേയ്ക്ക് അയക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.