നാട്ടകം ഗവ.കോളജിൽ നെറ്റ് ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ 19 കാരൻ മരിച്ചു; മരിച്ചത് പനച്ചിക്കാട് സ്വദേശി

ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : നാട്ടകം ഗവ.കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ 19 കാരൻ മരിച്ചു. കുഴഞ്ഞ് വീണതിനെ തുടർന്ന് ചുഴലി അനുഭവപ്പെട്ട യുവാവാണ് മരിച്ചത്. നാട്ടകം ഗവ.കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ അരവിന്ദ് പി.ആർ ആണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം. കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസ് നടത്തുകയായിരു അരവിന്ദും സുഹൃത്തുക്കളും. ഇതിനിടെ അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. ശരീരത്തും , ചെവിയിലും തണുപ്പ് അനുഭവപ്പെട്ട അരവിന്ദിനെ സുഹൃത്തുക്കൾ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു.

നാട്ടകം കോളേജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമസ്ട്രി വിദ്യാർത്ഥിയാണ് അരവിന്ദ്. അച്ഛൻ പ്രസാദ് , അമ്മ ശ്രീരഞ്ജിനി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.