വീണ നികുതിയടച്ചത് കേരളത്തിന് പുറത്ത് ; റിപ്പോര്‍ട്ട് സമർപ്പിച്ച് നികുതി വകുപ്പ് 

ന്യൂസ് ഡെസ്ക് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സലോജിക്‌ നികുതിയടച്ചെന്ന് നികുതിവകുപ്പ്. സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് നികുതി വകുപ്പ് കൈമാറി.സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

Advertisements

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. മാത്യു കുഴല്‍ നാടൻ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും അറിയിച്ചു. വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടൻ എംഎല്‍എ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.