കോട്ടയം : കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡ് കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്സും പൊളിക്കുന്ന നഗരസഭ തീരുമാനത്തിന് പിന്നാലെ വീണ്ടും വിവാദം. രാത്രി മാത്രം കെട്ടിടം പൊളിക്കാനായാണ് നഗരസഭ അനുവാദം നൽകിയത്. എന്നാൽ , ജില്ലാ ജില്ലാ ഭരണകൂടവും നഗരസഭയും ഇടപെട്ട് ഈ തീരുമാനം അട്ടിമറിച്ചതായി പരോക്ഷമായി ആരോപിച്ചാണ് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ രംഗത്ത് എത്തിയത്. തിരുനക്കര ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം തിരുനക്കരയിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രായോഗികമായ ട്രാഫിക് പരിഷ്കാരങ്ങൾ അടിയന്തരമായി പിൻവലിച്ച് നഗരത്തിൽ ഉണ്ടായിട്ടുള്ള ഗതാഗതക്കുരു ഒഴിവാക്കണമെന്ന് നഗരസഭ ഉപാധ്യക്ഷൻ ബി ഗോപകുമാർ ആവശ്യപ്പെടുന്നു.
അപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരുമായും ഗുരുതര രോഗാവസ്ഥയിലുള്ളവരുമായും എത്തുന്ന ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത തരത്തിലുള്ള അപക്കുമായ് പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ വാഹന യാത്രകരെയും കാൽനട യാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ വേളയിൽ തിരുനക്കര അടക്കമുള്ള ക്ഷേത്രങ്ങളിൽ വിശ്വാസികൾക്ക് ഈ ഗതാഗത പരിഷ്കാരങ്ങൾ മൂലം എത്തിച്ചേരാൻ സാധിക്കുന്നില്ലന്നും ഗോപകുമാർ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി 8 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയുള്ള തിരക്കൊഴിഞ്ഞ സമയത്തു മാത്രമേ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റാവു എന്നാണ് കരാർ. എന്നാൽ ഈ കരാർ ലംഘിച്ച് കെട്ടിടം പണി പുരോഗമിക്കുകയാണ്. ഈ കരാർ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ ഭരണകൂടം തയ്യാറാകണം. പൊളിച്ചു മാറ്റുന്നതിന് രണ്ടുമാസമെങ്കിലും വേണ്ടി വരുമെന്നിരിക്കെ അത്രയും നാൾ ജനങ്ങങ്ങളെ ബുദ്ധിമുട്ടിക്കാൻ ആണ് നീക്കമെങ്കിൽ ജില്ലാ അധികാരികൾക്കെതിരെയും നാഗരസഭയ്ക്കും എതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും നഗരസ ഉപാധ്യക്ഷൻ ബി ഗോപകുമാർ അറിയിച്ചു.