കുറവിലങ്ങാട്: ടൂറിസം വികസനത്തിൻ്റെ മറവിൽ പുറമ്പോക്ക് ഭൂമിയീലെ അനധികൃതമായി പാറഖനനം ചെയ്യത് കടത്തിയെന്നുള്ള പരാതിയീൽ സമഗ്രന്വേഷണത്തിന് സർക്കാർ നിർദ്ദേശം. കോട്ടയം ജില്ലയീലെ ഉഴവൂർ ഗ്രാമപഞ്ചാത്ത് നാലാം വാർഡിലെ അരീക്കൂഴീ വെള്ളച്ചാട്ടം സംസ്ഥാന ടൂറീസം പദ്ധതിയിൽ ഉൾപ്പെടുത്താൻ കോട്ടയം ജീല്ലാ ടൂറിസം കാര്യാലയത്തിൻ്റെ നിർദ്ദേശത്താൽ എന്ന് അവകാശപ്പെട്ടാണ് ഉഴവൂർ വില്ലേജിലെ ബ്ലോക്ക് നാലിൽ സർവ്വേ നമ്പർ 425,426 പുറമ്പോക്ക് ഭൂമിയിലെ 45.90 ച.മീറ്റർ അളവിനുള്ളിൽ നിന്നാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി 2020-2021,2021-2022,2019-2020 വർഷകാലയളവിൽ പാറഖനനം ചെയ്യത് കടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കേരള മുഖ്യമന്ത്രി അന്വേഷണം നടത്താൻ കോട്ടയം ജില്ലാകളകടറോടും, ജില്ലാ ജിയോളിജിക്കൽ വകുപ്പിനോടും നിർദ്ദേശിച്ചിട്ടുള്ളത്.
നിർദ്ദേശത്തെ തുടർന്ന് റവന്യൂ- ഖനനഭൂവിഞ്ജാനവകുപ്പ് സ്ഥലത്ത് എത്തിയ അന്വേഷണ സംഘം പാറഖനനം നടത്തിയതായി സ്ഥീരികരിച്ചിട്ടുണ്ട്. കൂടതൽ അന്വേഷണം ആവശ്യപ്പെട്ട് പാലാ ആർഡിഒ, തഹസിൽദാർ എന്നിവർക്ക് കത്ത് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം സംസ്ഥാന ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് സർക്കാർ ഭൂമിയിലെ ടൂറിസം പദ്ധതി. ഇതുവരെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ഒരു പുറമ്പോക്ക് ഭൂമിയും ടൂറിസം വികസനത്തിനായി വിട്ട്ക്കെടുക്കാൻ രേഖാമൂലം ഉഴവൂർ ഗ്രാമപഞ്ചായത്തോ, കോട്ടയം ജീല്ലാ ടൂറിസം വികസന കാര്യാലയമോ ആവശ്യപ്പെടാതെയാണ് നിയമങ്ങൾ കാറ്റിൽ പറത്തി പാറഖനനം നടത്തിയിട്ടുള്ളത്. സംഭവത്തെ കുറിച്ച് റവന്യൂ- ആഭ്യന്തര വകുപ്പുകൾ സമാന്തര വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് സൂചനകൾ.