തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ ഹൈക്കോടതി ഇടപെടലിൻറെ പശ്ചാത്തലത്തിൽ 175 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിൻറെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും.