ന്യൂസ് ഡെസ്ക് : സാമൂഹമാദ്ധ്യമമായ എക്സില്‍ പുതിയ രണ്ട് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇലോണ്‍ മസ്ക്.എക്സിലൂടെ മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബേസിക്, പ്ലസ് പ്ലാനുകളാണ് മസ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ബേസിക് പ്ലാനുകള്‍ക്ക് നിലവില്‍ ഉള്ള പ്ലാനിനെക്കാള്‍ വരിസംഖ്യ കുറവാണെന്നും, പ്ലസ് പ്ലാനുകള്‍ക്ക് വരിസംഖ്യ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലസ് പ്ലാനുകളില്‍ എല്ലാ ഫീച്ചറുകളും പരസ്യരഹിതമായി ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പ്ലാനുകള്‍ എപ്പോള്‍ നിലവില്‍ വരുമെന്നോ, വരിസംഖ്യയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
നിലവില്‍ ഇന്ത്യയില്‍ ഡെസ്ക് ടോപ്പ് ആപ്പിനുള്ള പ്രീമിയം വാര്‍ഷിക പ്ലാനുകള്‍ക്ക് 6,800 രൂപയും പ്രതിമാസ പ്ലാനിന് 650 രൂപയുമാണ് ഉള്ളത്. മൊബൈല്‍ ആപ്പിനാവട്ടെ വാര്‍ഷിക പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിന് 9,400 രൂപയും പ്രതിമാസം 900 രൂപയുമാണ്.