ഹരിപ്പാട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണ് രോഗിയായ വയോധികയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീടിന്റെ ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്ന തെങ്ങ് വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിന് പിന്നാലെ വീടിന് മുകളിലേക്ക് ഒടിഞ്ഞുവീഴുക ആയിരുന്നു. വീട്ടിൽ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങ് വീഴുമ്പോൾ അമ്മ കട്ടിലിലും മകൾ അടുക്കളയിലുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു. അടുത്ത വീട്ടില്‍ താമസിക്കുന്ന മകളും ഭർത്താവും ചേർന്നാണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്.