തിരുപനയന്നൂര്‍കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു

ആലപ്പുഴ : തലവടി തിരുപനയന്നൂര്‍കാവ് ദേവിക്ഷേത്രത്തില്‍ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു. അവഭൃത സ്‌നാന കളാഭിഷേക ചടങ്ങിന് ക്ഷേത്രം തന്ത്രി ആനന്ദന്‍ നമ്പൂതിരി പട്ടമന നേതൃത്വം നല്‍കി. ഘോഷയാത്രയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി.

Advertisements

യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ജയപ്രകാശ് താന്നിയില്‍, തലവടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ജോജി ജെ. വയലപള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, ക്ഷേത്രം തന്ത്രി ആനന്ദന്‍ നമ്പൂതിരി പട്ടമന, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മേഖല പ്രസിഡന്റ് പ്രകാശ് പനവേലി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പുന്നശ്ശേരി, എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, സുധ എസ് നമ്പൂതിരി, ഡോ. കെ എം വിഷ്ണു നമ്പൂതിരി , ഡോ. ആതിര ജി നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, പത്മ കെ പിള്ള, ഭരദ്വാജ് ആനന്ദ് പട്ടമന, അജികുമാര്‍ കലവറശ്ശേരില്‍, ഗിരിജ ആനന്ദ്, അശ്വതി ജുനാ അജി, തങ്കപ്പന്‍ കൊല്ലശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെയ്ക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. വൈകിട്ട് നടന്ന വിദ്യാരാജ്ഞിയജ്ഞ പ്രവേശനോത്സവം പ്രൊഫ. വിഷ്ണു മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ 6 ന് ഗണപതി ഹോമം നടക്കും. 10 ന് രാഹുല്‍ ഈശ്വര്‍ വ്യക്തിത്വ വികസന ക്ലാസുകള്‍ നയിക്കും. 2 മണി മുതല്‍ നടക്കുന്നലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് അരുണ്‍ പുന്നശ്ശേരില്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച 10 മുതല്‍ ചലചിത്ര സംവിധായകന്‍ അലി അക്ബര്‍ മോട്ടിവേഷന്‍ ക്ലാസ് നയിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.