കുടുംബശ്രീ : പുതിയ ഭരണ സമിതി ജനുവരി 26 മുതൽ ; തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു

കോട്ടയം:  ജില്ലയിൽ കുടുംബശ്രീയുടെ പുതിയ ഭരണ ഭരണസമിതി 2022 ജനുവരി 26 ന് നിലവിൽ വരും. ഇതിന് മുന്നോടിയായി കുടുംബശ്രീ  ത്രിതല സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടികയും  ഡിസംബർ 20 ന്  പ്രസിദ്ധീകരിക്കും. മൂന്ന്  ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ട തെരഞ്ഞെടുപ്പാണ് ആദ്യം. തുടർന്ന് എ.ഡി.എസ് തലത്തിലും  മൂന്നാം ഘട്ടത്തിൽ സി.ഡി.എസ് തലത്തിലും തെരഞ്ഞെടുപ്പ് നടത്തും. 

Advertisements

തെരഞ്ഞെടുപ്പിനായി നിയോഗിച്ച വരണാധികാരി, ഉപ വരണാധികാരി എന്നിവര്‍ക്ക്  കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ  ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ  പി.എസ്.ഷിനോ പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  പരിപാടിയിൽ  കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് എം. ദിവാകര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നിലവിലെ ഭരണസമിതിക്ക് ഒരു വര്‍ഷം നീട്ടി നല്‍കിയതിനുശേഷമുള്ള തെരഞ്ഞെടുപ്പാണിത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.