ന്യൂസ് ഡെസ്ക് : വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ 15 ദി വസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ മുതൽ ഷൊർണൂർ വരെ എല്ലാ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിനു യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. സമയത്തിന് എത്താൻ കഴിയുന്നില്ല. ട്രെയിനുകളിൽ യാത്രക്കാർ ബോധരഹിതരായി വീഴു ന്നു. ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതാണു പ്രശ്നങ്ങൾക്കു കാരണ മായി പറയുന്നത്.