ജെറുസലേം : ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പലസ്തീൻ ഫോട്ടോ ജേർണലിസ്റ്റ് റുഷ്ദി സർരാജ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സഹ പ്രവർത്തകരും മറ്റ് ചില പ്രാദേശിക മാധ്യമ പ്രവർത്തകരുമാണ് റുഷ്ദിയുടെ മരണവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഗാസയിലെ ദുരന്ത ഭൂമിയിൽ നിന്ന് റുഷ്ദി പകർത്തിയ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഹമാസ്-ഇസ്രായേൽ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ഏകദേശം ഇരുപത്തിനാലോളം മാധ്യമ പ്രവർത്തകർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.ഗാസയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ജബലിയയിൽ സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് പാർപ്പിട സമുച്ചയങ്ങളിലും ഇന്നലെ രാത്രി ഇസ്രായേൽ ബോംബാക്രമണം നടത്തി.മുപ്പതോളം പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.നിരവധി പേർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായത്
270 പേരാണ് 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.