എറണാകുളം: സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഇറങ്ങിപ്പോക്ക്. പിഎന്‍ ബാലകൃഷണനാണ് പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയത്. എണറാകുളം സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സി.എന്‍ മോഹനന് തുടരും. 46 അംഗ കമ്മിറ്റിയില്‍ 13 പുതുമുഖങ്ങളും 6വനിതകളും ഇടംപിടിച്ചു.
സി പി എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കുകയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. സിഎന്‍ മോഹനന് സെക്രട്ടറിയായി തുടരുമെന്ന് മുന്‍കൂട്ടി സൂചനകളുണ്ടായിരുന്നു. എന്നാല്‍ പുതുമുഖങ്ങളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം അപ്രതീക്ഷിതമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. അതേസമയം പി. ഗഗാറിന് വയനാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തുടരുമെന്ന് തീരുമാനമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെയ്യൂമുഖ്യമന്ത്രി പിണറായി വിജയന്നാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, രവീന്ദ്രനാഥ്, സരോജിനി ബാലാനന്ദന്, കെ എം സുധാകരന് എന്നിവരെ ആദരിക്കും. തുടര്‍ന്ന് നാലുമണി മുതല്‍ വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിക്കുകയും തെരുവ് നാടക മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തുകയും ചെയ്യും.