കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്സിനെതിരെ കുവൈത്തില്‍ പരാതി. മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സിനെതിരെയാണ് അഭിഭാഷകനായ അലി ഹബാബ് അല്‍ ദുവൈഖ് ആണ് പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കിയത്.
പലസ്തീന് വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നഴ്സിനെതിരെ പരാതി നല്‍കിയതെന്ന് അഭിഭാഷകന് പറഞ്ഞു. കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിന് നഴ്സിന് ശിക്ഷ നല്‍കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലസ്തീന് കുട്ടികളുടെ മരണത്തിനും അല്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ബോംബ് സ്ഫോടനത്തിനും കാരണമായ ഇസ്രയേലികളുടെ പ്രവൃത്തികളെ പിന്തുണയ്ക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സയണിസത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ പതാക പങ്കുവെക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്ന് ‘അറബ് ടൈംസ് ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.