പാറപ്പള്ളിൽ ആയുധകളരിയിൽ ദേവതകളെ കുടിയിരുത്തി

മറ്റക്കര : നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പാറപ്പള്ളിൽ കളരി പുനർനിർമ്മാണത്തിനുശേഷം ദേവതകളെ കുടിയിരുത്തി.  കുടുംബ കാരണവർ സുകുമാരൻ കുഞ്ഞിയാണ് ദേവതകളെ കുടിയിരുത്തിയത്. പ്രധാന ദേവത ഭദ്രകാളിയാണ്. കൂടാതെ ഭൈരവൻ, ഗുരുനാഥൻ, ഗണപതി, ശാസ്താവ്, പരദേവത എന്നീ സങ്കൽപ്പങ്ങളുമുണ്ട്.  എല്ലാ ദേവതകളും കുടികൊള്ളുന്നത് കളരിയുടെ ഉൾഭാഗത്തുള്ള ഗർഭ ഗൃഹത്തിലാണ്. തെക്കൻകൂർ രാജാക്കന്മാരുടെ അധീനതയിലുള്ള പ്രദേശത്തെ പ്രഭു  കുടുംബക്കാരായിരുന്ന പറപ്പള്ളിൽ കുടുംബക്കാരുടേതാണ്  ഈ ആയുധ കളരി. 

Advertisements

കുടുംബത്തിന്റെ നാലുകെട്ടും ഒപ്പം കളരിയും നാശൻ മുഖമായി. കളരിയുടെ തറയും പ്രതിഷ്ഠകളും അവിടെ അവശേഷിച്ചു. വർഷങ്ങളോളം കാടുപിടിച്ചു കിടന്ന ഈ സ്ഥലത്ത്, അടുത്തകാലത്ത് ഉണ്ടായ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് കളരി പുനർനിർമ്മിക്കുവാൻ തീരുമാനമായത്. പറപ്പള്ളിൽ കളരി ട്രസ്റ്റിന്റെ ചുമതലയിലാണ് പുനർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. കേരള സർക്കാരിന് കീഴിൽ ആറന്മുളയിൽ ഉള്ള വാസ്തുവിദ്യ ഗുരുകുലം ആണ് പുനർ നിർമ്മിച്ച കളരിയുടെ രൂപരേഖ തയ്യാറാക്കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെട്ടുകല്ലും മരവും തറയോടും മറ്റു ഉപയോഗിച്ച തികച്ചും  പരമ്പരാഗത രീതിയിലുള്ള  വാസ്തുവിദ്യ ശൈലിയിലാണ്  കളരി പുനർ  നിർമ്മിച്ചത്. പഴയകാലത്ത്  രാജാവിനെ സഹായിക്കുന്നതിനുള്ള  പടയാളികളെ  സജ്ജരാക്കുന്ന ആയുധ കളരിയായിരുന്നു പറപ്പള്ളിൽ കളരി എന്ന് കരുതപ്പെടുന്നു. മറ്റക്കര കുറ്റ്യാനിക്കൽ അയ്യൻ ഭട്ടർ ശാസ്താക്ഷേത്രത്തിന് സമീപമാണ് കളരി നിലകൊള്ളുന്നത്. കളരിയിൽ പരിശീലനം ആരംഭിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.