മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്  അഴിമതി മറയ്ക്കാൻ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. 

കോട്ടയം :  നവകേരള സദസ്സ് എന്ന പേര് പറഞ്ഞു കേരളത്തിലെ 140 നിയോജക മണ്ഡലത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത്  ഗവണ്മെന്റിന്റെയും മുഖ്യമന്ത്രി യുടെ കുടുംബത്തിന്റെയും വൻ അഴിമതി മൂടിവെക്കുവാൻ വേണ്ടിയാണ്. ഉദ്യോഗസ്ഥമാരായ വില്ലേജ് ഓഫീസർ പഞ്ചായത്ത്‌ സെക്രട്ടറിമാർ മറ്റ് റവന്യൂ ഉദ്യോഗസ്ഥന്മാരെ വെച്ച് വ്യാപക പണപ്പിരിവ് നടത്തുന്നതായി പഞ്ചായത്ത്‌ ജനപ്രധിനിധികൾ പറഞ്ഞു.  വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടി. സഹകരണമേഖല വൻ അഴിമതിയുടെ കേന്ദ്രമായി മാറി. കോവിഡിന്റെ പേരിൽ വൻ തട്ടിപ്പാണ് നടന്നത്. സി ഐ ജി റിപ്പോർട്ട്‌ പുറത്തുവന്നു. എന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. കോട്ടയം നിയോജകമണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ ജനങ്ങളുടെ പരാതി കേൾക്കുവാനും മണ്ഡലത്തിലെ എല്ലാ വാർഡിലും ജനസമ്പർക്കപരിപാടി നടത്തുമെന്ന് എം എൽ എ പറഞ്ഞു. കോട്ടയം നിയോജക മണ്ഡലം കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി ജോൺ കൈതയിൽ അദ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് വൈസ് പ്രസിഡന്റ്‌ മോഹൻ കെ നായർ വെസ്റ്റ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജയചന്ദ്രൻ ചിര യത്തു ഡിസിസി ഭാരവാഹികളായ എം പി സന്തോഷ്‌ കുമാർ ജോണി ജോസഫ് ബോബി ഏലിയാസ് വിജയപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻകുട്ടി സാബു ഈരയിൽ അനീഷ്‌ വരമ്പിനകം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.