ജയ്പൂര്‍ : രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി. രണ്ട് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ നയിച്ചതും, വിജയത്തിലേക്ക് എത്തിച്ചതും പ്രിയങ്കയായിരുന്നു.രാജസ്ഥാനിലൂടെ പ്രിയങ്കയ്ക്കായി ഹാട്രിക്ക് അടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പൊതുയോഗങ്ങളുടെ നീണ്ട നിരയാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ പത്തിന് ടോങ്കിലെ നിവായിലായിരുന്നു റാലിയുടെ തുടക്കം.
ഒക്ടോബര്‍ ഇരുപതിന് ദൗസയിലെ സിക്രായില് വമ്ബനൊരു റാലിയിലൂടെ പ്രിയങ്ക വീണ്ടും സംസ്ഥാനത്താകെ തരംഗമായിരിക്കുകയാണ്. മുന്‍ കേന്ദ്ര മന്ത്രി ശിശ്റാം ഓലയുടെ പ്രതിമ ഇന്ന് അവര്‍ അനാച്ഛാദനം ചെയ്യും. ജുന്‍ജുനുവിലെ ആരാദവാട്ടയിലെ പൊതുയോഗത്തിലാണ് പ്രതിമയുടെ അനാച്ഛാദനം. പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കാനുള്ള പ്രധാന കാരണം കര്‍ണാടകയിലും, ഹിമാചല്‍ പ്രദേശിലും നേടിയ വിജയങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടിടത്തും പ്രിയങ്കയായിരുന്നു പ്രചാരണത്തെ നയിച്ചത്. ബിജെപിയായിരുന്നു ഇവിടെയെല്ലാം വീഴ്ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് പ്രചാരണം പൂര്‍ണമായും നയിച്ചത് പ്രിയങ്കയായിരുന്നു. സച്ചിനായിരുന്നു പാര്‍ട്ടിയുടെ നിരീക്ഷകന്. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ താരപ്രചാരക. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.