പക്ഷിപ്പനി: കോട്ടയം ജില്ലയിൽ 5708 താറാവുകളെക്കൂടി
കൊന്നു സംസ്‌ക്കരിച്ചു; പക്ഷികളെ നശിപ്പിക്കൽ ഡിസംബർ 17 ന് പൂർത്തീകരിച്ചേക്കും

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ
നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഡിസംബർ 16 വ്യാഴാഴ്ച 5708 താറാവുകളെ കൂടി കൊന്നു സംസ്‌ക്കരിച്ചു.
കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 എണ്ണം), മൂലശ്ശേരി സുനിമോന്റെയും(1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയുമാണ് ദ്രുതകർമ്മ സേന കൊന്നു സംസ്‌ക്കരിച്ചത്.

Advertisements

ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കൽ ജോലികൾ രാത്രിയിലും തുടരുകയാണ്. ഡിസംബർ 17 വെള്ളിയാഴ്ച പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
കല്ലറ, അയ്മനം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ അണുനശീകരണ ജോലികൾ നടന്നു. ബുധനാഴ്ച മൂന്നിടങ്ങളിലായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചിരുന്നു. ഇതടക്കം ഇന്നലെവരെ മൊത്തം 16,976 താറാവുകളെയാണ് ദ്രുതകർമ്മ സേന കൊന്നു സംസ്‌ക്കരിച്ചത്.

Hot Topics

Related Articles