വെള്ളമുണ്ട: പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള അബൂബക്കര്‍ ഫൈസി മലബാറില്‍ സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. നിലവില്‍ സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പാളും ആണ്. ജോലി ചെയ്യുന്ന മഹല്ലുകളിലെ സര്വ്വതോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. കല്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു.ഭാര്യ: കുറ്റിപ്പുറവന്‍ നഫീസ.മക്കള്‍: മുഹമ്മദലി, അനസ്, അനീസ, മുബീന, തുഹ്റ, നുസൈബ.ജാമാതാക്കള്‍: ഹാഫിള് സജീര്‍, ജാഫര്‍, ബഷീര്‍, ഷൗക്കത്തലി.ഖബറടക്കം വെള്ളിയാഴ്ച ഒന്‍പത് മണിക്ക് വെള്ളമുണ്ട എട്ടേനാല് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.