കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭ, വിവിധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പാപ്പാ റാലിയും ക്രിസ്തുമസ് ആഘോഷവും – ബോൺ നത്താലെ ഡിസംബർ 18 ന് 2021 നടക്കും. 200 പാപ്പാമാർ പങ്കെടുക്കുന്ന റാലി വൈകിട്ട് 4 . 30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് തിരുനക്കര മൈതാനിയിൽ സമാപിക്കും.
കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ബഹു സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി എസ് ഐ സഭാ മുൻ മോഡറേറ്റർ റൈറ്റ് റവ ഡോ തോമസ് കെ ഉമ്മൻ ക്രിസ്തുമസ് സന്ദേശം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, നിർമല ജിമ്മി, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കോട്ടയം എ ഡി എം ജിനു പുന്നൂസ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ ബിനു കുന്നത്ത്, കെ ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ ജെയിൻസ് മുല്ലശ്ശേരി തുടങ്ങിയവർ ആശംസകൾ അറിയിക്കും എന്ന് സംഘാടക സമിതിക്കുവേണ്ടി ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.