കോട്ടയം മണിപ്പുഴയിലെ ലുലുമാൾ; മോളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ; കോട്ടയം മണിപ്പുഴയുടെ മുഖഛായ തന്നെ മാറ്റാൻ ലുലുമാൾ വരുന്നു

ജാഗ്രതാ ഡെസ്‌ക്
സ്‌പെഷ്യൽ റിപ്പോർട്ട്

Advertisements

കോട്ടയം: മണിപ്പുഴയിൽ നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ. മണിപ്പുഴയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് ലുലു അധികൃതർ. തിരുവനന്തപുരത്ത് നടന്ന ലുലുമാൾ ഉദ്ഘാടന ചടങ്ങിലാണ് കോട്ടയത്ത് നിർമ്മിക്കാനിരിക്കുന്ന ലുലുമാളിന്റെ പ്രഖ്യാപനം നടത്തിയത്. ഇത് കൂടാതെ മണിപ്പുഴയിലെ പ്രോജക്ടിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മണിപ്പുഴയിൽ നിപ്പോൺ ടയോട്ടയുടെ എതിർവശത്തുള്ള സ്ഥലത്താണ് ലുലുവിന്റെ മോൾ നിർമ്മിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എം.സി റോഡിൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകളെ ലക്ഷ്യമിട്ടാണ് ലുലു മണിപ്പുഴയിൽ തന്നെ മോൾ നിർമ്മിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. എം.സി റോഡിൽ വളർന്നു വരുന്ന ജംഗ്ഷനുകളിൽ ഒന്നാണ് മണിപ്പുഴ. ഈ സാഹചര്യത്തിലാണ് മണിപ്പുഴയ്ക്കും മുളങ്കുഴയ്ക്കുമിടയിലുള്ള സ്ഥലത്ത് ലുലുമോൾ നിർമ്മിക്കുന്നത്.

കഴിഞ്ഞ മാസമാണ് ലുലുമോളിനു തറക്കല്ലിട്ടത്. ഇതിനു പിന്നാലെ മോൾ നിർമ്മാണം സംബന്ധിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ലുലുമോൾ എത്തുന്നു എന്ന വാർത്തയ്ക്ക് സ്ഥിരീകരണം നൽകിയത് ജാഗ്രതാ ന്യൂസ് ലൈവായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ലുലുഗ്രൂപ്പ് തന്നെ തങ്ങൾ മണിപ്പുഴയിൽ മോൾ നിർമ്മിക്കുന്നു എന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

Hot Topics

Related Articles