കേരള നോളജ് ഇക്കണോമി മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴില്‍മേളകളിലൂടെ തുടക്കമാകും; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ സൗജന്യ പരിശീലനം

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ 20 ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലകള്‍ തെരഞ്ഞെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താനും അവയില്‍ അപേക്ഷിക്കാനും ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്. ഇതുപോലെതന്നെ ജോബ് ഫെയറില്‍ പങ്കെടുക്കുന്ന തൊഴില്‍ദായകര്‍ക്കും കമ്പനികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ (വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണല്‍ സ്‌കില്‍, ജീവിത നൈപുണി, കമ്മ്യണിക്കേഷന്‍ സ്‌കില്‍, അസസ്‌മെന്റ് ഓട്ടോമേറ്റഡ് ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യപ്പെട്ട പ്രൊഫൈലുകള്‍ സിസ്റ്റത്തില്‍ നിന്നുതന്നെ മനസിലാക്കി ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisements

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കെ-ഡിസ്‌ക്കും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള നോളജ് മിഷന്‍ വെബ് സൈറ്റ് (https://www.knowledgemission.kerala.gov.in) വഴി രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറിലും ജോബ് റെഡിനെസ് പരിശീലനത്തിലും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ വിവിധ ജോലി ഒഴിവുകളില്‍ തങ്ങള്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് അപേക്ഷിക്കുന്നതിനുള്ള സൗകര്യവും നോളജ് മിഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്.
ഐ.ടി-ഐ.ടി.എസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി & വെല്‍നസ്, എഡ്യൂക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യുഎസ്ടി ഗ്ലോബല്‍, ടാറ്റാ, ലെക്‌സി, നിസാന്‍, എസ്ബിഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോര്‍പ്പ്, ഐസിഐസിഐ, എസ്എഫ്ഒ, ടൂണ്‍സ് തുടങ്ങി പ്രമുഖ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.