കെ റെയിൽ : ബിജെപി ജില്ലയിൽ സമരം ശക്തമാക്കുന്നു.

കോട്ടയം: കേരളത്തിന്റെ പരിസ്ഥിതിയെ പിന്നോട്ടടിക്കുന്ന കെ റയിൽ പദ്ധതി കേരളസർക്കാർ ഉപേക്ഷിക്കണമെന്നും അലൈൻമെന്റിന്റെ പേര് പറഞ്ഞു അന്യൻന്റെ പറമ്പിൽ അതിക്രമിച്ച് കയറി അതിർത്തി കല്ലിടുന്ന ഉദ്യോഗസ്ഥരുടെ കാടത്തം അവസാനിപ്പിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisements

കെ റയിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അലൈൻമെന്റ് കടന്നുപോകുന്ന സ്ഥലങ്ങളിലെ എല്ലാ വില്ലേജ് ഓഫീസുകൾക്ക് മുന്നിലും ഡിസംബർ 17ന് രാവിലെ പത്തിന് ധർണ നടത്തുമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ അറിയിച്ചു.

Hot Topics

Related Articles