വേല്വ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടവുമായി ഇന്ത്യയുടെ പി.വി.സിന്ധു. പ്രീക്വാര്‍ട്ടറില്‍ ഒമ്പതാം സീഡ് തായ്ലന്‍ഡിന്റെ പോണ്‍പാവി ചോചുവോങ്ങിനെ 48 മിനിറ്റ് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ആറാം സീഡായ ഇന്ത്യന്‍ 1 താരം അവസാന എട്ടിലേക്ക് മുന്നേറിയത്. സ്കോർ 21-14, 21-18. ഇതോടെ ചോചുവോങ്ങിനെതിരെ സിന്ധുവിന്റ റെക്കോഡ് 5-3 ആയി.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്ന സിന്ധു രണ്ടാം റൗണ്ടില്‍ സ്ലോവാക്യയുടെ മാര്‍ട്ടിന റെപിസ്കയെയാണ് 21-7, 21-9ന് തോല്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ തായ്വാന്റെ തായ് സൂ യിങ്ങാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരുഷന്മാരില് ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടറില്‍ ലു ഗ്വാങ് സൂവിനെയാണ് 12ാം സീഡായ ഇന്ത്യന്‍ താരം തോല്പിച്ചത്. സ്കോര്‍: 21-10, 21-5.
അതേസമയം, പുരുഷ, വനിത ഡബിൾസുകളില് ഇന്ത്യന്‍ ജോടികള്‍ തോല്‍വി രുചിച്ചു. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡിയും ചിരാഗ് ഷെട്ടിയുമടങ്ങിയ എട്ടാം സീഡ് സഖ്യം ഒമ്പതാം സീഡായ മലേഷ്യയുടെ ഓങ് യൂ സിന്-തിയോ എയ് യീ ജോടിയോടാണ് മൂന്നു സെറ്റ് പോരില്‍ കൊമ്പുകുത്തിയത്. സ്കോര്‍: 22-20, 18-21, 21-15. വനിത ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാത്ത ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി ജോടി നേരിട്ടുള്ള സെറ്റുകളില്‍ ആറാം സീഡായ തായലന്ഡിന്റെ യോങ് കോല്പാന് കിറ്റിതര്ക്കൂല്-റാവിന്‍ഡ പ്രജോങ്ജായ് ടീമിനോട് പരാജയപ്പെട്ടു. സ്കോര്‍: 21-13, 21-15.