കുറവിലങ്ങാട് : സയൻസ് സിറ്റിയിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ സന്ദർശനം നടത്തി. മാസങ്ങളായി നിർമ്മാണം നിലച്ച സയൻ സിറ്റിയിൽ എത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്രീയത ഉപദേഷ്ടാവിന്റെ സന്ദർശനം പ്രാധാന്യമർഹിക്കുന്നു. ബഹിരാകാശ ശാസ്ത്രഞ്ജനും വിക്രം സാരാഭായി സ്പേസ് സെൻറർ മുൻ ഡയറക്ടറുമായ അദ്ദേഹം സയൻ സിറ്റി ക്യാമ്പസിലെ എല്ലാ കെട്ടിടങ്ങളും സന്ദർശിച്ചു. നിർമ്മാണം ആരംഭിച്ചു 10 വർഷം പൂർത്തിയാകാനിരിക്കെ സയൻസ് സിറ്റിയുമായി ബന്ധപ്പെട്ട ജോലികൾ മുടങ്ങിയ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം വേഗത്തിലാക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് അദ്ദേഹം സ്വയം സിറ്റിയുടെ ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം എങ്കിലും ഒന്നാംഘട്ടം പൊതുജനങ്ങൾക്ക് തുറന്നു നൽകും. ഇക്കാര്യത്തിൽ സജീവമായി ഇടപെടും. സയൻസ്സിറ്റിയിലെ റോഡുകൾ, സബ്സ്റ്റേഷൻ എന്നിവയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും.
.