ന്യൂസ് ഡെസ്ക് : ഏത് ഭാഷാ ശൈലിയും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടി. അത്തരത്തില്‍ അദ്ദേഹം ഭംഗിയില്‍ അവതരിപ്പിച്ച ഒരു കഥാപാത്രമാണ് അൻവര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തിലേത്.ഇപ്പോഴിതാ രാജമാണിക്യം 18ാം വര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി പറയുന്ന നടൻ നന്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
‘ഞാന്‍ ഒരു സിനിമയില്‍ കാസര്‍ഗോഡ് ഭാഷ പറഞ്ഞു. ശരിക്കും വെള്ളം കുടിച്ച് പോയി. ഭയങ്കര ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാന്‍ മമ്മൂട്ടിയെ സാര്‍ എന്ന് വിളിക്കുന്നത്. കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിനുവേണ്ടിയെടുക്കുന്ന സ്ട്രെയ്ന്‍ സമ്മതിച്ചുകൊടുത്തേ പറ്റൂ’, വിഡിയോയില്‍ നന്ദു പറയുന്നു. തിരുവനന്തപുരം ഭാഷയില്‍ സെന്റിമെന്റ്സ് പറഞ്ഞാല്‍ ആളുകള്‍ കൂവും. കോമഡി പറയുന്ന പോലെ ഇരിക്കും. പക്ഷേ അദ്ദേഹം രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായാണ് ആ സെന്റിമെന്റല്‍ സീന്‍ കണ്ണ് നിറഞ്ഞ് അഭിനയിച്ചത്. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ ഞെട്ടിപ്പോയത് അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാന്‍ അദ്ദേഹത്തെ ഇതുവരെ ഇക്കാ എന്നോ അണ്ണാ എന്നോ വിളിച്ചിട്ടില്ല. സാര്‍ എന്നാണ് വിളിക്കുന്നത്. ബഹുമാനം കൊണ്ടാണ്. നീ എന്തിനാ അങ്ങനെ വിളിക്കുന്നത്, ഇക്കാ എന്ന് വിളിക്കാന്‍ മേലേ എന്ന് എന്നോട് ചോദിച്ചു. ഇല്ല, അദ്ദേഹത്തിന് ഞാന്‍ ഒരു പ്രത്യേക സ്ഥാനമാണ് കൊടുത്തിരിക്കുന്നത്. മൂത്ത ജ്യേഷ്ഠനെക്കാളുപരിയുള്ള സ്ഥാനത്തില്‍ ബഹുമാനിക്കുന്നത് കൊണ്ട് ഞാന്‍ സാര്‍ എന്നേ വിളിക്കുകയുള്ളൂ. ഒരിക്കലും ആ ബഹുമാനത്തിന് ഒരു കുറവുണ്ടാവില്ല,’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോയില്‍ നന്ദു കൂട്ടിച്ചേര്‍ത്തു.