കോട്ടയം ടെക്സ്റ്റൈല്‍സ് മന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു

കോട്ടയം: പ്രവര്‍ത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റയില്‍സ് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു. 2020 ഫെബ്രുവരി ഏഴുമുതല്‍ ലേ ഓഫീലായിരുന്ന നവംബര്‍ 15 മുതലാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. മന്ത്രി വി എന്‍ വാസവന്‍, വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് എന്നിവര്‍ ഒക്ടോബറില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് സ്ഥാപനം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് തീരുമാനിച്ചത്.

Advertisements

മൂന്ന് ഷിഫ്റ്റ് പൂര്‍ണമായി പ്രവര്‍ത്തിപ്പിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കും എന്ന ഉറപ്പില്‍ 1.5 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
ടെക്സ്റ്റെല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. തൊഴിലാളികളുമായി സംസാരിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ടി. ജയരാജന്‍, കോട്ടയം ടെക്സ്റ്റെല്‍സ് യൂണിറ്റ് ഇന്‍ ചാര്‍ജ് മാനേജര്‍ എബി തോമസ്, പഞ്ചായത്തംഗം ബിജു പഴയപുരയ്ക്കല്‍, തൊഴിലാളി സംഘടന നേതാക്കളായ കെ.എന്‍. രവി, കെ.എ. ശ്രീജിത്ത്, സി.കെ. പ്രതീഷ്, റ്റി.ആര്‍. മനോജ്, കെ.സി. രാജീവ്, മിനി ജോര്‍ജ്, ഡെപ്യൂട്ടി മാനേജര്‍ എ.കെ. സാബു, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles