ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വൈറ്റമിനുകൾക്കുള്ള പ്രാധാന്യം ഒന്ന് വേറെ തന്നെയാണ്. എല്ലാ വൈറ്റമിനുകളും കൃത്യമായ രീതിയിൽ നമ്മുടെ ശരീരത്ത് എത്തിയാൽ മാത്രമേ കാര്യമുള്ളൂ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധ ശേഷി കൂട്ടാൻ മാത്രമല്ല പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും ഒരു പ്രധാന പരിഹാര മാർഗമാണ് വിറ്റാമിൻ സി. ഇതിൻറെ കുറവ് വന്നാൽ ശരീരത്തിൽ പ്രകടമായ മാറ്റങ്ങളും ഉണ്ടാവും.
വിറ്റാമിൻ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാൻ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം. അതുപോലെ മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഇതുമൂലം കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിറ്റാമിൻ സിയുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് അധികമായി ഹോർമോണുകൾ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ദൈനംദിന വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ എന്നറിയപ്പെടുന്ന വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ അയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്.
പരുക്കനായ കുമിളകൾ നിറഞ്ഞ ചർമ്മം വിറ്റാമിൻ സി കുറവിന്റെ ലക്ഷണമാണ്. കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചർമ്മ അവസ്ഥയാണിത്. ചർമ്മത്തിൽ പരുക്കൻ പാടുകളും മുഖക്കുരു പോലുള്ള ചെറിയ മുഴകളും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് Keratosis pilaris. ഈ ചർമ്മ പ്രശ്നമുള്ളവർ ഒരു ത്വക്ക് രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തുക.
വിറ്റാമിൻ സിയുടെ കുറവ് സന്ധികളെ ബാധിക്കും. കാരണം അവയിൽ ധാരാളം കൊളാജൻ അടങ്ങിയ ബന്ധിത ടിഷ്യു അടങ്ങിയിരിക്കുന്നു. ഇത് സന്ധി വേദനയിലേക്ക് നയിച്ചേക്കാം. ഇത് മുടന്തലോ നടക്കാൻ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നു.
ഓറഞ്ച്, സ്ട്രോബെറി, പേരയ്ക്ക, പപ്പായ, തക്കാളി, കിവിപ്പഴം, ബ്രൊക്കോളി, കോളിഫ്ളവർ, നാരങ്ങ തുടങ്ങിയവയിൽ പ്രധാനമായും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.