സംരംഭകരെ കറവ പശുക്കളായി കാണുന്ന സർക്കാർ നിലപാട് അപലപനീയം : ആം ആദ്മി പാർട്ടി

കോട്ടയം: കൈക്കൂലി നൽകിയില്ലെങ്കിൽ സംരംഭങ്ങൾ അനുവദിക്കില്ല എന്ന് സർക്കാർ നിലപാട് തികച്ചും അപലപനീയമാണ്.  മാഞ്ഞൂർ പഞ്ചായത്തിൽ നിന്ന് ഷാജി ജോർജ് എന്ന പ്രവാസി സംരംഭകന് നേരിടേണ്ടി വന്നിരിക്കുന്ന ദുരനുഭവത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് അഴിമതിയിലൂടെ  മാത്രമേ കേരളത്തിൽ സംരംഭം ആരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള സർക്കാർ പ്രഖ്യാപനമാണ്.  25 കോടിയോളം രൂപ മുടക്കി ഒരു പ്രവാസി തന്റെ സ്വദേശത്ത് സംരംഭം ആരംഭിച്ചുകൊണ്ട് തൊഴിലവസരങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കാൻ തയ്യാറാകുമ്പോൾ തങ്ങൾ ആവശ്യപ്പെട്ട കൈക്കൂലി ലഭിച്ചില്ല എന്ന കാരണത്താൽ നിസ്സാര കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആ സംരംഭത്തെ മുളയിലെ നുള്ളാൻ ശ്രമിക്കുന്നത് കേരളത്തിലെ അഭ്യസ്തവിദ്യരോടും സംരംഭകരോടും സർക്കാർ നടത്തുന്ന വെല്ലുവിളിയാണ്.

Advertisements

ഓരോ സംസ്ഥാനങ്ങളും സംരംഭങ്ങൾ നാട്ടിലെത്തിക്കുവാൻ സഹായങ്ങൾ ചെയ്തുകൊണ്ട് സംരംഭകരെ ക്ഷണിക്കുമ്പോൾ കേരള സർക്കാർ സംരംഭകരെ കറവപ്പശുക്കളായി കണ്ട് സംരംഭകനോട് കാട്ടുന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. കേരളത്തിൽ തൊഴിലില്ലായ്മ പെരുകുകയും തൊഴിൽ അന്വേഷകരായ യുവാക്കൾ വിദേശരാജ്യങ്ങളിലോട്ട് കുടിയേറുകയും ചെയ്യുന്ന ഭീകരമായ ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുമ്പോഴാണ് തങ്ങൾ ആവശ്യപ്പെട്ട കൈക്കൂലി കിട്ടിയില്ല എന്നതിൻറെ പേരിൽ സംരംഭങ്ങൾക്ക് സർക്കാർ തടസ്സം സൃഷ്ടിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാഞ്ഞൂർ പഞ്ചായത്തിൽ നിന്ന് ഷാജി ജോർജ് എന്ന സംരംഭകന് ഉണ്ടായ അനുഭവവും, അതിൽ പ്രതിഷേധിച്ച സംരംഭകനോടുള്ള പോലീസിൻ്റെ പെരുമാറ്റവും തികച്ചും വേദനാജനകമാണ്. ഈ സംഭവത്തിൽ ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംരംഭകർക്ക് അനുകൂലമായ നടപടികൾ ഉണ്ടാകാത്തപക്ഷം പഞ്ചായത്തിലേക്ക് സമരപരിപാടികളുമായി നീങ്ങുമെന്ന് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.