ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ; തീവ്രവാദികളോട് പിണറായി സർക്കാരിന് മൃദു സമീപനമെന്ന് ബി ജെ പി

തിരുവല്ല : ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പ്രകടനവും ധർണ്ണയും നടത്തി.
ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ മണിപ്പുഴ പ്രതിഷേധ പ്രകടനത്തിന് അഭിസംബോധന ചെയ്തു. കേരളത്തിൽ തീവ്രവാദ സംഘടനകളോട് പിണറായി സർക്കാർ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ പറഞ്ഞു. ഇത്തരം സംഘടനകളെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡണ്ട് അനീഷ് കെ. വർക്കി, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, പ്രദീപ് ആലംതുരുത്തി.ആർ.എസ്.എസ് ജില്ലാ വിദ്യാർത്ഥി പ്രമുഖ് രതീഷ് കെ.ആർ.നിരണം ഖണ്ഡ് കാര്യവാഹക് ശ്രീകുമാർ, വിഎച്ച്പി താലൂക്ക് ജനറൽ സെക്രട്ടറി അനിൽ അപ്പു, ഗീതാലക്ഷ്മി, ശ്രീനിവാസ് പുറയാറ്റ്, മിനി പ്രസാദ്, സൂര്യ കലപ്രദീപ്, പൂജാ ജയൻ, രാഹുൽ ബിജു, വിജയകുമാർ തലവന, സുമേഷ് നിരണം, അനീഷ് പുത്തരി, തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles