തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കവിയൂർ : തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.
ക്ഷേത്രോപദേശക സമിതി കൺവീനർ എ.ജി.സുശീലൻ, ജോ.കൺവീനർ കവിയൂർ സദാശിവമാരാർ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ എസ്. സന്തോഷ് കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

ശിവപുരാണ പാരായണം, ത്രിപുര സുന്ദരി ക്ഷേത്രോപദേശക സമിതിയുടെ എണ്ണ സമർപ്പണം, തിരുവാതിര എന്നിവയും നടന്നു. ഡിസംബർ 20 തിങ്കളാഴ്ച മുരണിക്ക് പുറപ്പാട് രാത്രി 8ന്. പത്തു ദിവസത്തെ ഉത്സവം 28ന് ആറാട്ടോടെ സമാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിവേട്ട ദിനത്തിൽ ആരംഭിക്കുന്ന ഹനുമത് ജയന്തി ജനുവരി 2ന് ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പുഷ്പരഥഘോഷയാത്രയോടെ സമാപിക്കും. ദേവസ്വം അധികൃതർ അനുമതി നൽകാത്തതിനാൽ ദേശദേവന്റെ ഊര് വലത്ത് ഇത്തവണ ഉണ്ടായിരിക്കുന്നതല്ലെന്ന് സബ്ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.