ഹോണടിക്കാൻ വിരൽ അമർത്തും മുൻപ് ചുറ്റുമൊന്ന് കണ്ണോടിക്കുക ! നിങ്ങളെ കാത്ത് മോട്ടോർ വാഹന വകുപ്പ് നിരത്തിലുണ്ട് : കാതടപ്പിക്കുന്ന ഹോണുകൾക്ക് ഇനി മുതൽ ഫൈനും അടയ്ക്കാം

തിരുവനന്തപുരം : അമിത ശബ്ദത്തിലുള്ള ഹോണുകൾ വാഹനങ്ങളിൽ സെറ്റ് ചെയ്ത് അതുമായി നിരത്തിലിറങ്ങി ആളാകുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ അത്തരക്കാരെ കാത്ത് പാതയോരങ്ങളിൽ ചെവി കൂർപ്പിച്ചിറങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് . മുന്നിലുള്ള വണ്ടിക്കാരെ ഹോണടിച്ചു കാണിക്കുന്നത് പലർക്കും ഹരമാണ്.നീട്ടിയും കുറച്ചും ഇടയ്ക്കിടയ്ക്ക് നിര്‍ത്തിയുമെല്ലാം പല ടൈപ്പ് ഹോണടികള്‍ നിരത്തില്‍ നാം കേള്‍ക്കാറുണ്ട്. പല ഘട്ടങ്ങളിലും നമുക്കത് അസഹനീയമായി തോന്നുകയും ചെയ്യും. എന്നാല്‍ ഇനി ഹോണടിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ മേട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുമെന്നുറപ്പ്.

Advertisements

കാതടപ്പിക്കുന്ന ഹോണുകളുമായി നിരത്തിലൂടെ പായുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ഡെസിബലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പിടി വീണാല്‍ രണ്ടായിരം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗതാഗതക്കമീഷണര്‍ക്കും മന്ത്രിക്കുമടക്കം ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ഡെസിബല്‍ എന്ന പദ്ധതിക്ക് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. എയര്‍ഹോണുകള്‍, മള്‍ട്ടി ടോണ്‍ ഹോണുകള്‍, നിരോധിത മേഖലകളില്‍ ഹോണ്‍മുഴക്കുന്നവര്‍ എന്നിവരെയെല്ലാം പിടികൂടി പിഴ ചുമത്താനാണ് നിര്‍ദ്ദേശം.

ഓപ്പറേഷന്‍ ഡെസിബലുമായി ബന്ധപ്പെട്ട്, ഒന്നിടവിട്ട ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉറപ്പുവരുത്താന്‍ ഗതാഗതകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോണ്‍രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.