പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 2022 ഫെബ്രുവരി 23 ,24 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ മുപ്പത്തിയെട്ടാമതു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് സി വി സുരേഷ്കുമാർ പതാക ഉയർത്തി .
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി . സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് സി വി സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഡി സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജി.അനീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ആദര്‍ശ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടന്ന ചർച്ചയിൽ ജെ സുജ ( സിവിൽ സ്റ്റേഷൻ ), യു സ്മിത (അടൂർ ), എം കെ മധു (തിരുവല്ല) ,പി അരുൺ തമ്പി (ടൌൺ ), മനോജ് കെ നായർ (റാന്നി ), ഐ ദിൽഷാദ് (കോന്നി ), പി ടി നിഷ (മല്ലപ്പള്ളി ),എന്നിവർ പങ്കെടുത്തു .യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .
തുടർന്ന് ചർച്ചയിൽ ഷെബി ഷാജഹാൻ (സിവിൽ സ്റ്റേഷൻ), എം എം നാസറുദീൻ (അടൂർ) , ആർ സീതാലക്ഷ്മി (തിരുവല്ല), ആർ ഷീജ (ടൌൺ), പി പി സിന്ധു (റാന്നി ), എസ് സുഗന്ധി (കോന്നി ), എം ഷാജഹാൻ (മല്ലപ്പള്ളി )എന്നിവർ പങ്കെടുത്തു .സംസ്ഥാന സെക്രട്ടറി വി കെ ഷീജ മറുപടി നൽകി.
ജില്ലാ ഭാരവാഹികൾ : എസ് ബിനു (പ്രസിഡന്റ് ), ഡി സുഗതൻ (സെക്രട്ടറി ), ആർ പ്രവീൺ , എൽ അഞ്ജു (വൈസ് പ്രസിഡന്റുമാർ ), ജി അനീഷ് കുമാർ , ആദർശ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ ), ജി ബിനുകുമാർ (ട്രഷറർ ).
സെക്രട്ടറിയേറ്റ് അംഗങ്ങൾ : പി ബി മധു ,കെ രവിചന്ദ്രൻ ,എം പി ഷൈബി ,എം എസ് വിനോദ് ,എസ് നൗഷാദ് , വി പി തനൂജ ,കെ ശ്രീനിവാസൻ , കെ ഹരികൃഷ്ണൻ .
ജില്ലാ കമ്മിറ്റി അംഗങ്ങൾ : കെ രാജേഷ് , വി ,ഉദയകുമാർ , അനാമിക ബാബു , വി ഷാജു ,ടി ആർ ബിജുരാജ് , സാബു ജോർജ് , പി ജി ശ്രീരാജ് , ബി സജീഷ് , കെ എം ഷാനവാസ് , പി എൻ അജി,എസ് ശ്രീകുമാർ ,എം വി സുമ , ബിനു ജി തമ്പി , ടി കെ സജി , കെ സജികുമാർ , ഓ ടി ദിപിൻദാസ് , ജെ പി ബിനോയ് , എസ് ശ്യാം കുമാർ , എസ് ശ്രീലത ,കെ സതീഷ്കുമാർ , ബി വിനോദ്കുമാർ , കെ സഞ്ജീവ് .
ഓഡിറ്റേഴ്സ് : എം പി രാജശ്രീ , സി ബൈജു കുമാർ , കെ സന്തോഷ് .
വനിതാ സബ്കമ്മിറ്റി : എസ് ശ്രീലത (കൺവീനർ )
സി ജെ ജയശ്രീ, എസ് മിനികുമാരി (ജോ . കൺവീനർമാർ ).