ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന; റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം; അവധിയില്‍ പോയ പൊലീസുകാര്‍ അടിയന്തിരമായി ഡ്യൂട്ടിയില്‍ തിരിച്ചുകയറണം, നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. അവധിയില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയില്‍ തിരിച്ചു കയറണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

Advertisements

ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘര്‍ഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കര്‍ശനമാക്കും. ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ നിരോധാനജ്ഞ പ്രഖ്യാപിക്കാനുള്ള ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരട്ടകൊലപാതകങ്ങളില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. നേരത്തെ പാലക്കാട്ട് ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ നിര്‍ദേശം ഡിജിപി നല്‍കിയിരുന്നു. പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന് മറ്റേതെങ്കിലും ജില്ലയില്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

Hot Topics

Related Articles