രോഹിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി ; ക്യാപ്റ്റൻ സ്ഥാനം രോഹിത്തിന് നൽകി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോൾ രോഹിത്തിനെതിരെ കോഹ്‌ലി പറഞ്ഞതിങ്ങനെ

മുംബൈ : രോഹിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി. ടി20, ഏകദിന ടീമുകളുടെ നായക സ്ഥാനം കോഹ്‌ലിയില്‍ നിന്ന് ഈയടുത്താണ് രോഹിതില്‍ വന്നു ചേര്‍ന്നത്. കഴിഞ്ഞ 13 വര്‍ഷമായി ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഒരുമിച്ചുള്ള രോഹതിനെക്കുറിച്ച്‌ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് കോഹ്‌ലി.

Advertisements

നിരന്തരം ചില കാര്യങ്ങള്‍ മറന്നു പോകുന്ന രോഹിതിന്റെ ശീലത്തെക്കുറിച്ചാണ് കോഹ്‌ലി പറയുന്നത്. മൊബൈല്‍ ഫോണ്‍, ഐപാഡ്, വാലറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം മിക്കവാറും അവസരങ്ങളില്‍ രോഹിത് മറന്നു വയ്ക്കാറുണ്ടെന്ന് കോഹ്‌ലി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘കൈവശം വയ്‌ക്കേണ്ട പല വസ്തുക്കളും രോഹിത് ഹോട്ടല്‍ റൂമിലും വിമാനത്തിലും ഒക്കെ മറന്നു വയ്ക്കാറുണ്ട്. ഇത്രയും മറവിയുള്ള ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഐപാഡ്, മൊബൈല്‍ ഫോണ്‍, വാലറ്റ് തുടങ്ങിയ പ്രധാനപ്പെട്ട വസ്തുക്കളെല്ലാം രോഹിത് പലയിടത്തായി മറന്നു വയ്ക്കുന്നു. സ്വന്തം കൈവശമുള്ള വസ്തുക്കള്‍ മറന്നതായി രോഹിതിന് ഓര്‍മ പോലും ഉണ്ടാകില്ല.’

‘പലപ്പോഴും ടീം ബസ് പാതി ദൂരം പിന്നിടുമ്പോഴായിരിക്കും താന്‍ മറന്നു വച്ചതിനെക്കുറിച്ച്‌ രോഹിത് ചിന്തിക്കുന്നത്. ഐപാഡ് വിമാനത്തില്‍ തന്നെ മറന്നു വച്ചതായി അദ്ദേഹം ബസില്‍ വച്ചായിരിക്കും പറയുക. പാസ്‌പോര്‍ട്ടും ഇത്തരത്തില്‍ അദ്ദേഹം പലപ്പോഴായി മറന്നു വച്ചിട്ടുണ്ട്.’

‘അതെല്ലാം തിരിച്ച്‌ എടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇപ്പോള്‍ ടീം ബസ് പുറപ്പെടും മുന്‍പ് ലോജിസ്റ്റിക്ക് മാനേജര്‍ രോഹിത് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടല്ലോ. ഒന്നും മറന്നു വച്ചിട്ടില്ലല്ലോ എന്ന് ചോദിക്കാറുണ്ട്’- കോഹ്‌ലി വെളിപ്പെടുത്തി.

Hot Topics

Related Articles